/uploads/news/news_നാലുലക്ഷം_രൂപ_ചെലവിൽ_പുഷ്പാഞ്ജലിയും_പൂജയ..._1731151437_5372.jpg
Interesting news

നാലുലക്ഷം രൂപ ചെലവിൽ പുഷ്പാഞ്ജലിയും പൂജയും നടത്തി പഴയ കാറിന് സംസ്‌കാര ചടങ്ങ് നടത്തി


അഹമ്മദാബാദ്: അരുമയോടെ സ്നേഹിച്ച വളർത്തുമൃഗങ്ങൾ മരിച്ചാൽ അവയ്ക്ക് വിശ്വാസ പ്രകാരമുള്ള അന്തിമയാത്ര നൽകുന്നവരുണ്ട്. പക്ഷെ ഏറെക്കാലം ഉപയോഗിച്ച വാഹനം ഉപയോഗശൂന്യം ആയാൽ പൊളിച്ച് വിൽക്കുകയോ അല്ലെങ്കിൽ മാറ്റി പുതിയത് വാങ്ങുകയോ ആണ് സാധാരണ ചെയ്യുക. ഗുജറാത്തിലെ അമ്രേലിയിലെ കർഷക കുടുംബം പക്ഷേ വ്യത്യസ്തമായാണ് ചിന്തിച്ചത്. 15 വർഷമായി കുടുംബത്തിന്റെ യാത്രകൾക്ക് വേണ്ടി ഉപയോഗിച്ച കാറിന് മണ്ണിൽ അന്ത്യവിശ്രമം ഒരുക്കുകയാണ് ഇവർ ചെയ്തത്.

 തങ്ങളുടെ കുടുംബത്തിന് ഭാഗ്യം കൊണ്ടുവന്ന പഴയ വാഗണർ കാറിന് നാല് ലക്ഷം രൂപ മുടക്കി സംസ്‌കാര ചടങ്ങ് നടത്തുക ആയിരുന്നു കുടുംബം. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. ഈ ചടങ്ങിന് എത്തിയത് നാട്ടിലെ മത നേതാക്കളും പുരോഹിതന്മാരും അടക്കം 1,500 പേര്‍. മനുഷ്യര്‍ക്ക് നല്‍കുന്ന രൂപത്തില്‍ പൂജകളും കര്‍മങ്ങളും നടത്തി വലിയൊരു കുഴിയിലേക്ക് അടക്കം ചെയ്താണ് കാറിന്റെ സംസ്‌കാര ചടങ്ങ് ഇവർ നടത്തിയത്. 

പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള വാഗണ്‍ ആര്‍ കാറിനാണ് കുടുംബം അന്ത്യയാത്ര ഒരുക്കിയത്. അംറേലിയിലുള്ള കൃഷിഭൂമിയിലാണ് സംസ്‌കാരം നടന്നത്. പുഷ്പാലംകൃതമായ കാര്‍ 15 അടി താഴ്ചയുള്ള കുഴിയിലേക്ക് ഏറെ ശ്രദ്ധയോടെയാണ് അടക്കം ചെയ്തത്. കുഴിയിലാക്കിയതിന് ശേഷം പച്ച നിറത്തിലുള്ള തുണി കൊണ്ട് മൂടിയ കാറിനായി പ്രത്യേക പൂജകളും നടത്തി. മന്ത്രോച്ചാരണങ്ങള്‍ക്കിടെ പനിനീര്‍പ്പൂവിതളുകള്‍ കൊണ്ട് കുടുംബാംഗങ്ങള്‍ കാറിന് പുഷ്പവൃഷ്ടി നടത്തി. അതിന് ശേഷം കുഴിമൂടി അതിഥികള്‍ മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്.

സഞ്ജയ് പൊളാരയെന്ന വ്യാപാരിയാണ് കാറിന്റെ ഉടമ. ‘ഏകദേശം 12 വര്‍ഷം മുമ്പ് ഞാന്‍ ഈ കാര്‍ വാങ്ങി, അത് കുടുംബത്തിന് സമൃദ്ധി കൊണ്ടുവന്നു. ബിസിനസ്സിലെ വിജയം കാണുന്നതിന് പുറമേ, എന്റെ കുടുംബത്തിനും ബഹുമാനം ലഭിച്ചു. വാഹനം എനിക്കും എന്റെ കുടുംബത്തിനും ഭാഗ്യം തെളിയിച്ചു. അതിനാല്‍, അത് വില്‍ക്കുന്നതിന് പകരം, ആദരാഞ്ജലിയായി ഞാന്‍ എന്റെ ഫാമില്‍ ഒരു സമാധി നല്‍കി, ”പോളാര മാധ്യമങ്ങളോട് പറഞ്ഞു. ഏതായാലും വീഡിയോ വൈറലായതോടെ കാര്‍ ഉടമയെ അനുകൂലിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്.

തങ്ങളുടെ കുടുംബത്തിന് ഭാഗ്യം കൊണ്ടുവന്ന പഴയ വാഗണർ കാറിന് നാല് ലക്ഷം രൂപ മുടക്കി സംസ്‌കാര ചടങ്ങ് നടത്തുകയായിരുന്നു കുടുംബം. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം

0 Comments

Leave a comment